ന്യൂഡൽഹി : വടക്ക് കിഴക്കൻ സംസ്ഥാന തലസ്ഥാനങ്ങളെ ബന്ധിച്ചു കൊണ്ട് പുതിയ എയർലൈൻ ആരംഭിക്കാൻ കേന്ദ്രസർക്കാർ തീരുമാനം . ഗുവാഹതി ആസ്ഥാനമാക്കിയാണ് പ്രവർത്തനം ആരംഭിക്കുക. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ സമ്പർക്കം മെച്ചപ്പെടുത്താനുള്ള കേന്ദ്രസർക്കാർ ശ്രമത്തിന്റെ ഭാഗമായാണ് തീരുമാനം.
പൊതുമേഖലാ കമ്പനിയായ പവൻ ഹാൻസ് ഹെലികോപ്ടേഴ്സിന്റെ കീഴിലാണ് പുതിയ എയർലൈൻ രൂപീകരിക്കുക. ഓഹരികളിൽ 51 ശതമാനം പവൻഹാൻസും 49 ശതമാനം നോർത്ത് ഈസ്റ്റേൺ കൗൺസിലുമാണ് കയ്യാളുക. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള കേന്ദ്രസർക്കാർ നയങ്ങളുടെ ഭാഗമായാണ് പുതിയ എയർലൈൻ തുടങ്ങാൻ തീരുമാനമുണ്ടായത് .