ശ്രീനഗർ : ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകര സംഘടനയുടെ പോസ്റ്റർ ബോയ് ആയ ബുർഹാൻ വാനിയെ ചതിച്ചത് കാമുകിമാരിലൊരാളാണെന്ന് റിപ്പോർട്ട് . വാനിയുടെ നീക്കങ്ങൾ ഒരു കാമുകി പോലീസിന് ചോർത്തി നൽകിയതാണ് സുരക്ഷാ സേനയെ സഹായിച്ചത് .
പത്ത് ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന ബുർഹാൻ നിരവധി യുവാക്കളെ ഹിസ്ബുൾ മുജാഹിദ്ദീനിലേക്ക് ആകർഷിച്ചിരുന്നു . ഒപ്പം നിരവധി പെൺകുട്ടികളുമായും വാനി അടുപ്പം സൂക്ഷിച്ചിരുന്നു . എന്നാൽ ഇതിലൊരാൾക്ക് വാനി മറ്റുള്ളവരുമായി അടുപ്പത്തിലാകുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല . ഇതാണ് പോലീസിനെ അറിയിക്കാൻ വഴിയൊരുക്കിയത്.
അനന്ത് നാഗ് ജില്ലയിൽ വാനിയുണ്ടെന്ന് ഈ പെൺകുട്ടിയാണ് പോലീസിനെ അറിയിച്ചത്. തുടർന്ന് പ്രദേശം മുഴുവൻ വളഞ്ഞാണ് സുരക്ഷാസേന ആക്രമണം നടത്തിയത് .വാനിയുടെ കൂടെയുണ്ടായിരുന്ന രണ്ടു ഭീകരരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു