കണ്ണൂർ പയ്യന്നൂരിൽ ബിഎംഎസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി. ബിഎംഎസ് പയ്യന്നൂർ മേഖല പ്രസിഡന്റ് പി.കെ രാമചന്ദ്രനാണ് കൊല്ലപ്പെട്ടത്. രാത്രി ഒരു മണിയോടെ അന്നൂരിലെ വീടിന് നേരെ ബോംബ് എറിഞ്ഞ് ഭീതി പരത്തിയ ശേഷം വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് സൂചനയുണ്ട്. പയ്യന്നൂരിലെ നിരവധി വീടുകൾക്ക് നേരെയും സിപിഎം ആക്രണമുണ്ടായി.