കോഴിക്കോട്: തീവ്രവാദ ബന്ധങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ വൈമുഖ്യം കാട്ടിയതാണ് സംസ്ഥാനത്ത് ഭീകരവാദം വേരോടാന്‍ കാരണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. സാഖിര്‍ നായിക്കിനെ പോലുള്ളവര്‍ക്ക് സുരക്ഷാ വലയം തീര്‍ക്കാനുള്ള പലരുടെയും ശ്രമം ഗൗരവമായി കാണണമെന്നും അദ്ദേഹം കോഴിക്കോട് ജനം ടി.വിയോട് പ്രതികരിച്ചു.
മതവിശ്വാസവുമായി ഭീകരവാദ പ്രവര്‍ത്തനങ്ങളെ കൂട്ടിയോജിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ നടക്കുന്ന അക്രമ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുവാന്‍ സംസ്ഥാനത്തെ സി.പി.എം നേതൃത്വം മുന്‍കൈയ്യെടുത്താല്‍ മാത്രമേ സാധിക്കുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.