കോഴിക്കോട്: സി.പി.എം കേരളത്തില്‍ നടത്തുന്ന അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച് രാജ. വോട്ടുബാങ്ക് നഷ്ടമാകുമെന്ന ആശങ്കയാണ് കണ്ണൂരിലുള്‍പ്പെടെ നടക്കുന്ന അക്രമ പരമ്പരകള്‍ക്ക് പിന്നിലെന്നും അദ്ദേഹം ജനം ടി.വിയോട് പറഞ്ഞു.
അതിശയിപ്പിക്കുന്ന രീതിയിലാണ് കേരളത്തില്‍ തീവ്രവാദ സംഘടനകള്‍ വേരോടിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ അന്വേഷണമാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.