ഹൈദരാബാദ് : ഹൈദരാബാദിലെ ഇസ്ളാമിക് സ്റ്റേറ്റ് സംഘത്തിന്റെ തലവൻ അറസ്റ്റിലായതായി സ്ഥിരീകരണം. സംഘത്തിന് സാമ്പത്തിക സഹായമെത്തിക്കുന്നതിൽ പ്രധാനിയും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു . ഹൈദരാബാദിൽ ഈയിടെ അറസ്റ്റ് ചെയ്യപ്പെട്ട ഐ എസ് സംഘത്തിന്റെ തലവൻ യാസിർ നിയാമത്തുള്ളയേയും സാമ്പത്തിക വിഭാഗം മേധാവി അതാവുള്ള റഹ്മാനേയുമാണ് എൻ ഐ എ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂൺ 29 നാണ് ഇസ്ളാമിക് സ്റ്റേറ്റുമായി ബന്ധമുള്ള അഞ്ച് പേർ അറസ്റ്റിലായത് .രാജ്യത്ത് കലാപങ്ങളും ബോംബ് സ്ഫോടനങ്ങളും ആസൂത്രണം ചെയ്യുകയായിരുന്നു ഇവരെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഇതിനായി ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഇവർ ശേഖരിച്ചിരുന്നതായും കണ്ടെത്തിയിരുന്നു.
ഇറാഖിലോ സിറിയയിലോ നിന്ന് ഓൺലൈൻ വഴിയായിരുന്നു ഇവർ നിയന്ത്രിക്കപ്പെട്ടതെന്നാണ് സൂചന.