കോഴിക്കോട്: കുന്ദമംഗലത്ത് പോളിടെക്നിക് വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തതായി പരാതി. കളളംതോട് കെ.എം.സി.റ്റി പോളിടെക്നിക് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി മുഹമ്മദ് നിസ്മലിനെ സീനിയർ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കളളംതോട് പോളിടെക്നിക് കോളജിലെ രണ്ടാം വര്‍ഷ ഡിപ്ലോമാ ആര്‍ക്കിടെക്ട് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് നിസ്മല് മന്‍സൂർ. മന്സൂറിനോട് താടി വടിച്ച് ക്ലാസില്‍ വന്നാല്‍ മതിയെന്ന് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരുന്നു എന്നാല്‍ ഇതിന് വഴങ്ങാഞ്ഞതിനെ തുടര്‍ന്ന് സംഘം ചേര്‍ന്നെത്തിയ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കോളേജിന് പുറത്തുവച്ച് മര്‍ദ്ദിക്കുകയായിരുന്നു പരിക്കേറ്റ ഇയാളെ സുഹൃത്തുക്കളാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് ബന്ധുക്കളെത്തി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കണ്ടാല്‍ അറിയാവുന്ന സീനിയര്വിദ്യാര്ത്ഥികളാണ് മര്‍ദ്ദിച്ചതെന്ന് സുഹൃത്തുക്കളും പറയുന്നു. സംഭവത്തില്‍ കുന്നമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.