പാലക്കാട്: ആലത്തൂരിൽ 2 .17 കോടി രൂപയുടെ കുഴൽപ്പണം പിടി കൂടി. കോയമ്പത്തൂരിൽ നിന്നും കോഴിക്കോട്ടേക്കു കടത്തുകയായിരുന്ന പണമാണ് ആലത്തൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പിടികൂടിയത്.
കാറിനകത്ത് ഉണ്ടാക്കിയ പ്രത്യേക അറയിലായിരുന്നു പണം സൂക്ഷിച്ചത്. കോഴിക്കോട് സ്വദേശികളായ മൊഹമ്മദ്, നൗഫൽ തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തു.