ഗുവാഹത്തി: അരുണാചൽ പ്രദേശിലെ കോൺഗ്രസ് സർക്കാർ ഇന്ന് വിശ്വാസ വോട്ട് തേടും. സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് മുഖ്യമന്ത്രിയായി കഴിഞ്ഞദിവസം സത്യപ്രതിഞ്ജ ചെയ്ത നബാം തുക്കി വിശ്വാസ വോട്ടിനായി കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ ആവശ്യം ഗവർണർ തള്ളി.
ശനിയാഴ്ചയ്ക്കകം സഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്നായിരുന്നു കോടതി നിർദ്ദേശം. ഇത് ലംഘിക്കുന്നത് നിയമപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണർ തഥാഗത റോയ് ഇന്ന് തന്നെ വിശ്വാസവോട്ട് തേടാൻ നിർദ്ദേശിച്ചത്. ഉച്ചയ്ക്ക് ഒരു മണിക്കാണ് വിശ്വാസ വോട്ടെടുപ്പ്.