കണ്ണൂർ: പയ്യന്നൂർ കുന്നരുവിൽ ബിജെപി പ്രവർത്തകന്റെ വീടിന് തീവെച്ചു. ഓണപ്പറമ്പിലെ കലശക്കാരൻ ശിവദാസിന്റെ വീടിനാണ് തീവെച്ചത്.
വീട്ടുകാർ ബന്ധുവീട്ടിൽ പോയ സമയത്തായിരുന്നു രണ്ട് ബൈക്കുകളിലെത്തിയ സംഘം വാതിൽ തകർത്ത് വീടിനകത്ത് പെട്രോളൊഴിച്ച് തീവെച്ചത്. ഫർണിച്ചറുകളും മറ്റും കത്തി നശിച്ചു. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ബിജെപി ആരോപിച്ചു.