കൊച്ചി: അര്‍ബുദത്തോടും ജീവിത ദുരിതത്തോടും മല്ലടിക്കുകയാണ് എറണാകുളം തൃപ്പൂണിത്തുറ സ്വദേശിനി സരസ്വതി. ഓട്ടിസം ബാധിച്ച മകനും ചലിക്കാന്‍ കഴിയാത്ത ഭര്‍ത്താവിനും ഒപ്പം ഒറ്റ മുറിയുള്ള വാടക വീട്ടില്‍ കഴിയുന്ന സരസ്വതിയുടെ ജീവിതം ആരുടേയും കരളലിയിപ്പിക്കുന്നതാണ്.
നടുവിന് ക്ഷതം പറ്റി നിവര്‍ന്നു നില്ക്കാന് പറ്റാതെ കിടക്കുന്ന ഭര്‍ത്താവ്. ഓട്ടിസം ബാധിച്ച മുപ്പതു വയസുള്ള മകന്, പ്രായമായ അമ്മ, ഇവരുടെയെല്ലാം ഏക അത്താണിയും ആശ്രയവുമാണ് സരസ്വതി. എന്നാല്‍ വിധിയുടെ ക്രൂരത ഈ വീട്ടമ്മയെയും വേട്ടയാടുകയാണ്. അര്‍ബുദത്തിന്റെ രൂപത്തില്‍. ഡോക്ടറുടെ കാരുണ്യത്തില്‍ 5 ശസ്ത്രക്രിയകള്‍ ഇതുവരെ നടത്തി. ഇനിയും ചികിത്സിക്കണം, പക്ഷെ ശാരീരികമായ അവശതകളെ വകവെക്കാതെ ഇവര്‍ ഉപജീവനത്തിനായി ഒരു ചെറിയ കടയില്‍ പകലന്തിയോളം പണിയെടുക്കുന്നു. കുടുംബത്തിന്റെ വിശപ്പടക്കാനും ഉറ്റവരുടെ ചികിത്സയ്ക്കുമായി.
ഒരു തുണ്ട് ഭൂമിയോ കയറിക്കിടക്കാന്‍ ഒരു വീടോ ഇവര്‍ക്കില്ല. വാടക വീട്ടിലെ 4 ചുവരുകള്ക്കുള്ളല് ഇവര്‍ ജീവിക്കുന്നു. പട്ടിണിയോടും വേദനയോടും പൊരുതി. ഒരു വീടിനായി ഇവര്‍ മുട്ടാത്ത വാതിലുകള്‍ ഇല്ല.
ഇവര്‍ക്ക് ജീവിക്കണം, ഇതിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപേക്ഷ വെടിയണം. ഒപ്പം സന്മനസുള്ളവരുടെ കൈത്താങ്ങും അനിവാര്യമാണ്.