തൃശ്ശുര്‍: കര്‍ക്കിടക പുണ്യം നുകര്‍ന്ന് ക്ഷേത്രങ്ങള്‍. വടക്കുംനാഥനില്‍ കര്‍ക്കിടക പിറവിയോടനുബന്ധിച്ച് 1008 നാളികേരത്തില്‍ അഷ്ടദ്രവ്യമഹാഗണപതിഹോമവും, ആനയൂട്ടും നടന്നു.
തൃശ്ശൂര്‍ പൂരത്തിന് സാക്ഷിയായ വടക്കുംനാഥന്റെ മതില്‍ക്കകത്ത് കര്‍ക്കിടകപുണ്യം നുകരാനെത്തിയത് ആയിരങ്ങളാണ്. 1008 നാളികേരത്തില്‍ രാവിലെ ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാഗണപതിഹോമം നടന്നു. തുടര്‍ന്ന് ആനയൂട്ട്. 53 ഗജവീരന്മാരാണ് ആനയൂട്ടില്‍ പങ്കെടുക്കാനെത്തിയത്.
പത്മശ്രീ സി.കെ.മേനോനും ക്ഷേത്രം മേല്‍ശാന്തിയും ആദ്യ ഉരുള വാര്യത്ത് ജയരാജന് നല്‍കിയതോടെ ആനയൂട്ടിന് തുടക്കമായി. ഔഷധക്കൂട്ട് നിറച്ച ചോറുരുള്ള, പഴവര്‍ഗ്ഗങ്ങള്‍, നാളികേരം, മഹാഗണപതിഹോമ പ്രസാദം തുടങ്ങിയവയും ആനകള്‍ക്ക് നല്കി.
പൂരത്തിരക്കില്‍ നിന്നും ഗജവീരന്മാര്ക്ക് മോചനം, ആനകള്‍ക്ക് ഇനിയുള്ള നാളുകള്‍ സുഖചികിത്സയുടേതാണ്. ക്ഷേത്രങ്ങളില്‍ രാമായണ പാരായണവും, പ്രത്യേക പൂജങ്ങളും നടക്കും. തൃശ്ശൂരിലെ പ്രസിദ്ധമായ നാലമ്പലദര്ശനത്തിനും ഇന്നുമുതല്‍ തുടക്കമായി.