ബീജാപ്പൂർ : ഛത്തീസ് ഗഡിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. പമേദ് ഏരിയ കമ്മിറ്റിയിൽ പെട്ടവരാണ് കൊല്ലപ്പെട്ടത്. ബോംബുകളും നക്സൽ ലഘുലേഖകളും പിടിച്ചെടുത്തു.
നക്സൽ വിരുദ്ധ സേന, സി ആർ പി എഫ് , പോലീസ് എന്നിവയുടെ സംയുക്ത തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. കൂടുതൽ സേന സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട് .