കോഴിക്കോട്: മുസ്ലീം വ്യക്തിനിയമത്തെ താഴ്ത്തിക്കെട്ടാന്‍ മുത്തലാക്ക് ഒരു വിഷയമായി ഉയര്‍ത്തിക്കൊണ്ടു വരുന്നതായി ഓള് ഇന്ത്യാ മുസ്ലീം പേഴ്സണല്‍ ലോ ബോര്‍ഡ് അംഗം ഡോ.അസ്മ സെഹ്റ പറഞ്ഞു. മുത്തലാക്ക് കാര്യമായ വിഷയമല്ലെന്നും തൊണ്ണൂറ്റി ഏഴ് ശതമാനം വിവാഹവും വിജയത്തിലെത്തിയതായും കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അവര്‍ പറഞ്ഞു.
അതേസമയം മുത്തലാക്കിലൂടെ മൊഴിചൊല്ലിയ ഭര്‍ത്താവിനെതിരെ സമരം ചെയ്യുന്ന പള്ളിക്കണ്ടി സ്വദേശി ഹഫ്സാനയെ സന്ദര്‍ശിക്കാന്‍ ഇവര്‍ തയ്യാറായില്ല. ഹഫ്സാന ഭര്‍തൃവീട്ടില്‍ നടത്തിവരുന്ന സമരം ആറാം നാളിലേക്കു കടന്നു.