പെരുമ്പാവൂർ: പെരുമ്പാവൂരിൽ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിൽ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ റെയ്ഡ് നടന്നു. ഇന്നു രാവിലെ ആരംഭിച്ച റെയ്ഡിനെ തുടർന്ന് പന്ത്രണ്ടോളം പേർ അറസ്റ്റിലായിട്ടുണ്ട്.
റെയ്ഡിൽ കഞ്ചാവും, നിരോധിത പുകയില ഉൽപ്പന്നങ്ങളുമടക്കം ലഹരിവസ്തുക്കളുടെ വൻ ശേഖരമാണ് പിടികൂടിയത്. ഒരേ സമയം പല ക്യാമ്പുകളിൽ റെയ്ഡ് ആരംഭിച്ചതിനാൽ ലഹരിവസ്തുക്കൾ നീക്കം ചെയ്യാൻ ആർക്കും സാധിച്ചിട്ടില്ല.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അന്യസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പെരുമ്പാവൂർ കേന്ദ്രീകരിച്ച് ലഹരിവസ്തുക്കളുടെ വ്യാപകമായ ഉപയോഗവും, വിപണനവുമാണ് നടക്കുന്നത്. നിരോധിതലഹരിവസ്തുക്കൾ പലതും ഇവിടെ സുലഭമാണെന്നാണ് റിപ്പോർട്ടുകൾ.