വയനാട്: മുത്തങ്ങയില്‍ വൻ കുഴല്‍പ്പണവേട്ട. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുലര്‍ച്ചെ മുത്തങ്ങ ചെക്പോസ്റ്റില്‍ സുല്‍ത്താൻ ബത്തേരി പൊലീസ് നടത്തിയ പരിശോധനയില്‍ മൂന്നുകോടി 20 ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് പിടികൂടിയത്.
സംഭവത്തില്‍ കോഴിക്കോട് കൊടുവളളി സ്വദേശികളായ അബിദുള്റഹിമാൻ, റഫീക്ക്, ജുനൈസ് എന്നിവരെ പോലീസ് അറസ്റ്റുചെയ്തു. 100,500,1000 നോട്ടുകള്‍ കെട്ടുകളായി കാറിന്റെ രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. മൈസൂരിൽ നിന്നാണ് ഇവര്‍ പണവുമായി എത്തിയത്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി വി.വി.കുഞ്ഞന്റെ നേതൃത്വത്തിലുളള സംഘമാണ് കളളപ്പണം പിടികൂടിയത്.