ദുബായ്: വൈദ്യുതി ഉപയോഗിച്ച് ഓടുന്ന വാഹനങ്ങളുടെ എണ്ണം കൂട്ടാൻ ദുബായ് തയ്യാറെടുക്കുന്നു. 2020ഓടെ സര്‍ക്കാര്‍ വാഹന വ്യൂഹത്തിന്റെ 10 ശതമാനം ഇലക്ട്രിക് വാഹനങ്ങൾ ആക്കാനാണ് പദ്ധതിയിടുന്നത്.
നാലുവര്‍ഷം കൊണ്ട് അന്തരീക്ഷത്തിലേക്കുള്ള കാര്‍ബണ്‍ ബഹിര്‍ഗമനം 16 ശതമാനം കുറയ്ക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. ദുബായുടെ വിവിധ ഭാഗങ്ങളില്‍ 100 ഇലക്ട്രിക് ചാർജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. പെട്രോള്‍ കാറുകള്‍ ഉപേക്ഷിച്ച് ഇലക്ട്രിക് കാറുകള്‍ സ്വീകരിക്കുന്നവര്‍ക്ക് ഇളവുകള്‍ നൽകാനും, ഇലക്ട്രിക് കാറുകള്‍ക്ക് സൗജന്യ പാർക്കിംഗ് ഏര്‍പ്പെടുത്തുന്നതടക്കമുള്ള ചര്‍ച്ചകളും നടന്നുവരികയാണ്.