മൻബിഞ്ജ്: സിറിയയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ 56 പേർ കൊല്ലപ്പെട്ടു. വടക്കൻ സിറിയയിലെ ഐ.എസ് നിയന്ത്രണത്തിലുള്ള മന്ബിഞ്ജ് നഗരത്തിലാണ് ആക്രമണം ഉണ്ടായത്.
സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന സാധാരണക്കാരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സിറിയയിൽ ഐ.എസിന് ഏറെ സ്വാധീനമുള്ള നഗരമാണ് മന്ബിഞ്ച്. നഗരം ഐ.എസിൽ നിന്നും തിരിച്ചുപിടിക്കാനായി അമേരിക്കന്‍ പിന്തുണയോടെ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സ് ഏറെ നാളായി ശ്രമം നടത്തി വരികയായിരുന്നു.