ന്യൂഡൽഹി: രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ വിദ്യാത്ഥികൾക്കെതിരെ കർശന നടപടിയുമായി ജവഹർലാൽ നെഹ്രു സർവ്വകലാശാല. കനയ്യ കുമാർ ഉൾപ്പെടെ ദേശവിരുദ്ധ പ്രവർത്തനം നടത്തിയ വിദ്യാർത്ഥികളെ വരുന്ന സെമസ്റ്ററിൽനിന്നും ഒഴിവാക്കാനാണ് സർവ്വകലാശാലയുടെ തീരുമാനം.
വിന്റർ സെമസ്റ്ററിന്റെ രജിസ്ട്രേഷൻ ജെ.എൻ.യുവിൽ ആരംഭിച്ചു കഴിഞ്ഞു. എന്നാൽ കനയ്യ കുമാർ, ഉമർ ഖാലിദ് തുടങ്ങിയ വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ സർവ്വകലാശാല റദ്ദാക്കിയതായാണ് റിപ്പോർട്ട്. നേരത്തേ കനയ്യ കുമാർ ഉൾപ്പെടെ 21 വിദ്യാർത്ഥികളെ ഒരു സെമസ്റ്ററിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.