മുംബൈ : മുംബൈ റെയിൽവേ പോലീസിന്റെ ഇടപെടലിൽ രക്ഷപ്പെടുത്തിയത് കാണാതായ 4804 കുഞ്ഞുങ്ങളെ . കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആരംഭിച്ച ഓപ്പറേഷൻ മുസ്കാനിലൂടെയാണ് കുഞ്ഞുങ്ങളെ കണ്ടെത്തിയത്. കണ്ടെത്തിയവരിൽ 4386 കുഞ്ഞുങ്ങളെ അവരുടെ കുടുംബത്തോടൊപ്പം വിടുകയും 418 പേരെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ ഏൽപ്പിക്കുകയും ചെയ്തതായി റെയിൽവേ പോലീസ് അറിയിച്ചു.
രക്ഷപ്പെടുത്തിയവരിൽ 1363 പെൺകുഞ്ഞുങ്ങൾ ഉൾപ്പെടുന്നു. ഇതിൽ 1298 പേരേയും തിരികെയെത്തിച്ചു.. 65 പെൺകുഞ്ഞുങ്ങളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ ഏൽപ്പിച്ചു. ഒരു മാസം വച്ച് മൂന്ന് പ്രാവശ്യമായി നടത്തിയ വീണ്ടെടുക്കൽ പരിപാടിയിലൂടെയാണ് ഇത്രയും കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താനായത്.
കുട്ടിക്കടത്ത് തടയുന്നതിനും കാണാതായ കുട്ടികളെ രക്ഷപ്പെടുത്തുന്നതിനുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരംഭിച്ച പദ്ധതിയാണ് ഓപ്പറേഷൻ മുസ്കാൻ.