മലപ്പുറം: അന്യമതസ്ഥരെ മതം മാറ്റുന്നതിനായി വിവിധ മത സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് പ്രത്യേക ഏജൻസികൾ പ്രവർത്തിക്കുന്നതായി സൂചന. ജോലിയും നല്ല ജീവിതവും വിവാഹം കഴിക്കാൻ സൗകര്യവും വാഗ്ദാനം ചെയ്താണ് ഇവർ പ്രവർത്തിക്കുന്നത്. നെസ്റ്റ് വില്ലേജുകൾ എന്ന പേരിൽ മലപ്പുറത്ത് താമസ കേന്ദ്രങ്ങളും, അനധികൃത മതപഠന കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു.
നിയമപരമായ പഴുതുകൾ അടച്ച് മതം മാറ്റത്തിന്റെ വലയിൽ പെടുന്നവർക്ക് തിരിച്ചുവരാനാവാത്തവിധം കരുക്കൾ നീക്കുകയാണ് ഇവർ. സംഘത്തിന്റെ വലയിൽ പെടുന്നവരിൽ നിന്ന് എസ്.എസ്.എൽ.സി ബുക്ക് ഉൾപ്പെടെയുള്ള രേഖകളെല്ലാം ആദ്യം തന്നെ കൈക്കലാക്കുന്ന ഇവരിൽ നിന്നും പിന്നീടൊരു തിരിച്ചു പോക്കിനു സാധിക്കാത്തവിധം പെട്ടു പോകേണ്ടി വരുന്നവർ നിരവധിയാണ്. മതത്തെ മറയാക്കി നടക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരേ പ്രതികരിക്കാനാവാതെ കഴിയുകയാണിവർ.