കൊല്ലം: മണിയൻപിളള വധക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ആട് ആന്റണിയുടെ ശിക്ഷാവിധി നാളത്തേക്ക് മാറ്റി. സുരക്ഷാപ്രശ്നങ്ങൾ ഉണ്ടാകുമെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
കൊച്ചിയിലും തിരുവനന്തപുരത്തും മാദ്ധ്യമപ്രവർത്തകർക്ക് നേരേ അഭിഭാഷകർ ആക്രമണം തുടരുന്ന സാഹചര്യത്തിൽ കൊല്ലത്തും അത് ആവർത്തിച്ചേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കോടതിപരിസരത്ത് മാദ്ധ്യമപ്രവർത്തകർക്ക് നേരത്തെ പൊലീസ് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു.