ന്യൂഡൽഹി: കേരള ഹൈക്കോടതിവളപ്പിലും, തിരുവനന്തപുരം, വഞ്ചിയൂർ കോടതി വളപ്പിലുമുണ്ടായ സംഘഷങ്ങളിൽ സുപ്രീം കോടതിയുടെ ഇടപെടൽ. സംഭവത്തേക്കുറിച്ച് അന്വേഷിച്ച് സുപ്രീം കോടതി ജസ്റ്റിസ് സിറിയക് തോമസിന് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ജസ്റ്റിസുമാരായ പി.എൻ.രവീന്ദ്രൻ, പി.ആർ.രാമചന്ദ്രൻ എന്നിവരെ ചുമതലപ്പെടുത്തി.
കോടതികളിൽ മാദ്ധ്യമപ്രവർത്തകർക്കു നേരിടേണ്ടി വരുന്ന ആക്രമണത്തേക്കുറിച്ച് കേരള പത്രപ്രവർത്തക യൂണിയന്റെ ഡൽഹി ഘടകം ഭാരവാഹികൾ ജസ്റ്റിസ് സിറിയക് തോമസിനു പരാതി നൽകിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
സംഭവത്തേക്കുറിച്ചന്വേഷിക്കുന്നതിനായി ജസ്റ്റിസുമാർ തിരുവനന്തപുരത്തെത്തിയിട്ടുണ്ട്. സംഘർഷത്തേത്തുടർന്ന് പരിക്കേറ്റ ആറു മാദ്ധ്യമപ്രവർത്തകർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കഴിയുകയാണ്. ഇവരേയും ജസ്റ്റിസുമാർ സന്ദർശിക്കും. തിരുവനതപുരത്തെ പത്രപ്രവർത്തകപ്രതിനിധികളുമായും ഇവർ കൂടിക്കാഴ്ച നടത്തും.