ദുബായ്: സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ യു എ ഇ നിയമം ശക്തമാക്കുന്നു. മറ്റുള്ളവരുടെതോ, വ്യാജമോ ആയ IP വിലാസങ്ങൾ ഉപയോഗിച്ച്, കുറ്റകൃത്യങ്ങൾക്കോ, ആൾമാറാട്ടത്തിനോ ശ്രമിക്കുന്നതാണ് കുറ്റകരമാകുന്നത്. കുറ്റക്കാർക്ക് തടവും 5 ലക്ഷം ദിർഹം മുതൽ 2 മില്ല്യൻ ദിർഹം വരെ പിഴയും ചുമത്തും.
വ്യാജ എസ് എംഎസ്സുകൾ വഴിയും, ഇ മെയിലുകൾ വഴിയും ഇലക്ട്രോണിക് മാദ്ധ്യമങ്ങളിലൂടെ വ്യക്തി വിവരങ്ങൾ ചോർത്തുന്നതും, സാമ്പത്തിക ചൂഷണങ്ങളും തടയുന്നതിനാണ് യു എ ഇ സൈബർ നിയമം ശക്തമാക്കുന്നത്.