ഇടുക്കി: ഇടുക്കി മെഡിക്കൽ കോളേജ് നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് ഇടുക്കിയിൽ ഹർത്താൽ ആചരിക്കുന്നു. ഹർത്താൽ അനുകൂലികൾ വിവിധ മേഖലകളിൽ ഇരുചക്രവാഹനങ്ങളടക്കമുള്ളവ തടയുകയും സർവ്വീസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസുകൾ മണിക്കൂറുകളോളം തടഞ്ഞിടുകയും ചെയ്തു.
ജില്ലയിലേയ്ക്കെത്തിയ വിനോദസഞ്ചാരികളടക്കമുള്ളവർ ഹർത്താലിൽ വലഞ്ഞു. ഹോട്ടലുകളും മറ്റും പൂർണ്ണമായി അടഞ്ഞു കിടന്നിരുന്നതിനാൽ വെള്ളം പോലും കിട്ടാത്ത സാഹചര്യമാണ് പ്രദേശത്തുള്ളത്. മൂന്നാറിൽ മാത്രം മുറികളിൽ നിന്നു പുറത്തിറങ്ങാൻ കഴിയാതെ ആയിരക്കണക്കിനു വിനോദസഞ്ചാരികളാണ് ഹർത്താലിൽ കുടുങ്ങിക്കിടക്കുന്നത്.