തിരുവനന്തപുരം: അഭിഭാഷകരും മാദ്ധ്യമ പ്രവര്‍ത്തകരും തമ്മില്‍ നിലനിന്ന തര്‍ക്കം പരിഹരിച്ചതില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം സംതൃപ്തി അറിയിച്ചു.
“ഒരു ജനാധിപത്യസംവിധാനത്തിലെ രണ്ട് സുപ്രധാന കടമകള്‍ നിര്‍വഹിക്കുന്ന മാദ്ധ്യമപ്രവര്‍ത്തകരെയും അഭിഭാഷകരെയും പൊതുസമൂഹം പ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നത്. സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും കേരള സര്‍ക്കാരിന്റെയും സമയോചിതമായ ഇടപെടലിനനുസൃതമായി ഈ പ്രശ്നം രമ്യമായും നിയമപരമായും പരിഹരിക്കാന്‍ സഹകരിച്ച മാദ്ധ്യമ, അഭിഭാഷക പ്രതിനിധികളെ അഭിനന്ദിക്കുന്നു. ഈ അനുരഞ്ജനത്തിലൂടെ ഭാവിയില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ മെച്ചപ്പെട്ട സഹകരണവും പരസ്പരബഹുമാനവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു ” അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.