കൃഷ്ണഗിരി: തമിഴ് നാട്ടിലെ കൃഷ്ണഗിരിയില്‍ കണ്ടെയ്നര്‍ ലോറിയും ബസും കൂട്ടിയിടിച്ച് ഏഴുപേര്‍ മരിച്ചു. ഹൊസൂര്‍- കൃഷ്ണഗിരി ദേശീയപാതയില്‍ ചിന്നാറിലാണ് അപകടം നടന്നത്. അപകടത്തില്‍ 33 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 8 പേരുടെ നില ഗുരുതരമാണ്.
ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ കൃഷ്ണഗിരിയില്‍ നിന്ന് ഹൊസറിലേയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍ പെട്ടത്. 63 പേരാണ് ബസിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ പകുതി ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു. ബസ്സിന്റെ ഇടത് വശത്തെ നാല് നിരകളിലിരുന്നവര്ക്കാണ് പരിക്കേറ്റത്. ഏഴ് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.