തിരുവനന്തപുരം: ബിജെപി സംസ്ഥാന കാര്യാലയം പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കുന്നുകുഴി ഗവണ്മെന്റ് ലോ കോളേജ് ജംഗ്ഷന് സമീപമുള്ള പുതിയ ഓഫീസിന്റെ ഉദ്ഘാടനം സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നിര്‍വഹിച്ചു.
ഒ രാജഗോപാല്‍ എംഎല്‍എ, ബിജെപി നേതാക്കളായ പി കെ കൃഷ്ണദാസ്, എം ടി രമേശ്, എം ഗണേഷ്, ജോര്‍ജ്കുര്യന്‍ ,സി ശിവന്‍കുട്ടി, വി വി രാജേഷ്, വി രാധാമണി,രാജിപ്രസാദ്,അഡ്വ ജെ ആര് പത്മകുമാര്‍,പി സുധീര്‍,പൂഞ്ചക്കരി സുരേന്ദ്രന് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. പുതിയ സംഘടനാ സെക്രട്ടറിയായി എം ഗണേഷ് ചുമതലയേറ്റു.
സംസ്ഥാന അദ്ധ്യക്ഷനെ സന്ദർശിക്കാനെത്തുന്നവർ ഇനി മുതൽ ഗവൺമെന്റ് ലോ കോളേജ് ജംഗ്ഷന് സമീപം ബാർട്ടൻ ഹിൽ റോഡിലുള്ള കൃഷ്ണാഞ്ജലിയിലാണ് എത്തേണ്ടത്. വിവിധ മോര്‍ച്ചകളുടേയും മാദ്ധ്യമ വിഭാഗത്തിന്റെയും ഓഫീസ് തൈക്കാട് മാരാര്‍ജി സ്മൃതിമന്ദിരത്തില്‍ തന്നെ തുടരും. സംസ്ഥാന കാര്യാലയത്തിന്റെ ഫോൺ നമ്പറിൽ മാറ്റമുണ്ടായിരിക്കില്ല.