India

കേജ്രിവാൾ നാഗ്‌പൂരിൽ ധ്യാനത്തിനു പോകുന്നു

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ധ്യാനത്തിനു പോകുന്നു. പുരാതനമായ വിപാസനാധ്യാനമാർഗ്ഗം അനുശീലിക്കുന്നതിനു വേണ്ടിയാണ് കേജ്രിവാൾ നാഗ്പൂരിലെ യോഗ സെന്ററിലേയ്ക്ക് പോകുന്നത്.

പന്ത്രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ധ്യാനവേളയിൽ കേജ്രിവാൾ മാദ്ധ്യമങ്ങളെ കാണുകയോ, ഭരണകാര്യങ്ങളിൽ ഇടപെടുകയോ ഇല്ലെന്നാണറിവ്. ഈ കാലങ്ങളിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയാവും ഡൽഹി സർക്കാരിന്റെ സാരഥ്യമേറ്റെടുക്കുക.

ജൂലൈ മുപ്പതു മുതലാണ് അരവിന്ദ് കേജ്രിവാൾ ധ്യാനിക്കാൻ പോകുന്നതെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. ഇതിനു മുൻപ് രണ്ടു പ്രാവശ്യം വിപാസനാധ്യാനം പരിശീലിക്കുന്നതിനായി കേജ്രിവാൾ മാറി നിന്നിട്ടുണ്ട്. രാഷ്ട്രീയത്തിൽ നിന്നു വിരമിച്ച ശേഷം വിപാസനാധ്യാനത്തിന്റെ മുഴുവൻ സമയ പ്രചാരകനായി മാറാനാണ് കേജ്രിവാളിന്റെ തീരുമാനം.

കേന്ദ്രസർക്കാരുമായി അനാവശ്യ ആരോപണങ്ങളും, നിരന്തരകലഹങ്ങളുമായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന അരവിന്ദ് കേജ്രിവാളിന്റെ പന്ത്രണ്ടു ദിവസത്തെ അസാന്നിദ്ധ്യം തീർക്കുന്ന ശൂന്യത വാർത്താമാദ്ധ്യമങ്ങൾ എങ്ങനെ നികത്തുമെന്നതാണ് ഉത്തരേന്ത്യൻ മാദ്ധ്യമപ്രവർത്തകർക്കിടയിലെ അടക്കം പറച്ചിൽ.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close