ബ്രസൽസ് : കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ രാകേഷ് സിദ്ധരാമയ്യ ബ്രസൽസിൽ അന്തരിച്ചു . അക്യൂട്ട് പാൻക്രിയാറ്റിറ്റിസ് ബാധിച്ച് ശരീരാവയവങ്ങൾ പ്രവർത്തന രഹിതമായതാണ് മരണകാരണമെന്ന് മെഡിക്കൽ റിപ്പോർട്ട്
ബ്രസൽസിലെ ആന്റ് വെർപ്പ് സർവകലാശാല ആശുപത്രിയിൽ ചികിത്സയിലായിരുന്നു രാകേഷ് . 39 വയസ്സായിരുന്നു. സിദ്ധരാമയ്യയും പത്നിയും മകനും ബ്രസൽസിൽ രാകേഷിനൊപ്പമുണ്ടായിരുന്നു.