Gulf

അനധികൃത ടാക്സി: അബുദാബിയിൽ നിയമം കർശനമാക്കുന്നു

അബുദാബി: അബുദാബിയിൽ അനധികൃത ടാക്‌സി ഡ്രൈവർമാരെ നിയന്ത്രിക്കാനുള്ള നടപടികൾ കർശനമാക്കുന്നു. അനധികൃത വാഹനങ്ങൾ കണ്ടുകെട്ടുകയും ഡ്രൈവർമാർക്ക് 5,000 മുതൽ 10,000 ദിർഹം പിഴയും 30 ദിവസം തടവുശിക്ഷയും ലഭിക്കുന്ന നടപടികൾ ആണ് ഉണ്ടാവുക.

പിഴ ഈടാക്കുകയും വാഹനങ്ങൾ പിടിച്ചെടുത്തു ലേലം ചെയ്യുന്നതിനുമൊപ്പം ഡ്രൈവർമാരിൽ നിന്നു 30,000 ദിർഹം പിഴ ഈടാക്കിയ ശേഷം നാടുകടത്തുന്നതിനുള്ള നിയമ ഭേദഗതിക്കും ശുപാർശ ചെയ്തിട്ടുണ്ട്. അനധികൃത ടാക്‌സികൾ യാത്രയ്ക്ക് ഉപയോഗിക്കരുതെന്ന് ആവർത്തിച്ചു നൽകുന്ന മുന്നറിയിപ്പുകൾ ലംഘിക്കപ്പെടുന്നതിനാലാണ് നിയമം കർശനമാക്കുന്നത്.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close