Gulf

യു.എ.ഇ ഇന്ത്യൻ സ്ഥാനപതിയ്ക്ക് അൽ ഐൻ സോഷ്യൽ സെന്റർ യാത്രയയപ്പ് നൽകി

ദുബായ്: ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന ഇന്ത്യൻ അംബാസിഡർ ടി.പി.സീതാറാമിന് അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. ചടങ്ങിൽ വിശ്വകവി രവീന്ദ്രനാഥ ടാഗോറിന്റെ പേരിൽ ആരംഭിക്കുന്ന, അൽ ഐൻ ടാഗോർ മെമ്മോറിയൽ ലൈബ്രറിയുടെ ഉദ്ഘാടനവും ഇന്ത്യൻ അംബാസിഡർ നിർവഹിച്ചു.

ഇരുപത്തി അഞ്ചു ലക്ഷത്തിൽ അധികം ഇന്ത്യക്കാരുള്ള യു.എ.ഇയിൽ, 100 ൽ താഴെ മാത്രം ജീവനക്കാരുള്ള കര്യാലയത്തിന്റെ പ്രവർത്തനം എത്തിക്കുന്നതിൽ, പ്രവാസി സംഘടകൾക്കു വലിയ പങ്കാണ് ഉള്ളതെന്ന് ഇന്ത്യൻ അംബാസിഡർ ടി.പി.സീതാറാം പറഞ്ഞു . അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നൽകിയ യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർന്ന് വിശ്വകവി രവീന്ദ്രനാഥ ടാഗോറിന്റെ പേരിൽ ആരംഭിക്കുന്ന, അൽ ഐൻ ടാഗോർ മെമ്മോറിയൽ ലൈബ്രറിയുടെ ഉത്ഘടനവും ഇന്ത്യൻ അംബാസിഡർ നിർവഹിച്ചു. ഐ.എസ്.സി പ്രസിഡന്റ് നരേഷ് സൂരി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത കഥാകൃത്ത്‌ എൻ.എസ്.മാധവൻ, പ്രവാസി ഭാരതി 810 ഡയറക്ടർ ചന്ദ്രസേനൻ തുടങ്ങിയവരും സംബന്ധിച്ചു.

ബാലസാഹിത്യം, നാടകം, നോവൽ, കഥകൾ, ജീവചരിത്രം, യാത്രാവിവരണം തുടങ്ങി 2000 ത്തോളം പുസ്തകങ്ങളുമായാണ് ലൈബ്രറി തുടങ്ങുന്നത് . വിവിധ വിഷയങ്ങളിൽ റഫറൻസ് പുസ്തകങ്ങളും ഇവിടെ ഉണ്ട്. മലയാളത്തിൽ നിന്നുൾപ്പെടെ ഉള്ള നിരവധി പ്രശസ്ത എഴുത്തുകാരുടെ പുസ്തകങ്ങൾ ലൈബ്രറിയിൽ വായനക്കാർക്കായി ഉണ്ട്. 5 വർഷത്തിനുള്ളിൽ യു.എ.ഇയിലെ തന്നെ ഏറ്റവും മികച്ച ലൈബ്രറിയായി മാറ്റുക എന്ന ലക്ഷ്യമാണ് ഉള്ളതെന്ന് ISC അൽ ഐൻ സാഹിത്യ വിഭാഗം സെക്രട്ടറി ജിതേഷ് പുരുഷോത്തമൻ പറഞ്ഞു.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close