NewsGulf

ദുബായ് വിമാനത്താവളത്തിലെ സര്‍വ്വീസുകള്‍ സാധാരണ നിലയില്‍

ദുബായ്: എമിറേറ്റ്‌സ് വിമാനം അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് താളം തെറ്റിയ ദുബായ് വിമാനത്താവളത്തിലെ സര്‍വ്വീസുകള്‍ സാധാരണ നിലയിലെത്തി. അപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് അടുത്ത മാസം ആദ്യം സമര്‍പ്പിക്കും.

വിമാനത്തിനകത്ത് പൈലറ്റുമാരുടെ സംഭാഷണങ്ങള്‍ രേഖപ്പെടുത്തുന്ന കോക്പിറ്റ് വോയ്‌സ് റെക്കോഡറും, നടപടിക്രമങ്ങള്‍ രേഖപ്പെടുത്തുന്ന ഫ്‌ളൈറ്റ് ഡാറ്റാ റെക്കോഡറും കണ്ടെത്തിയശേഷമാണ് അപകടം സംഭവിച്ച റണ്‍വേ തുറക്കാന്‍ അന്വേഷണസംഘം അനുമതിനല്‍കിയത്. കേടുപാടുകള്‍ സംഭവിച്ച റണ്‍ വേ യുടെ അറ്റകുറ്റ പണികളും പൂര്‍ത്തിയായി.

യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കൂടുതല്‍ സമയം വേണ്ടി വരുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. കത്തിയ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും കഴിഞ്ഞ ദിവസം വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയിരുന്നു. ബ്ലാക്ക് ബോക്‌സില്‍നിന്നുള്ള വിവരങ്ങള്‍ അബുദാബിയിലെ എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ സെക്ടറിലായിരിക്കും പരിശോധിക്കുക.

വിമാനം നിര്‍മിച്ച ബോയിങ്, എമിറേറ്റ്‌സ് എയര്‍ലൈന്‍സ്, വിമാന എന്‍ജിന്‍ നിര്‍മാതാക്കളായ റോള്‍സ് റോയ്‌സ് എന്നിവയിലെ സാങ്കേതികവിദഗ്ദ്ധരും അന്വേഷ ണത്തെ സഹായിക്കുന്നുണ്ട്. അപകടത്തെ തുടര്‍ന്ന് രണ്ട് ദിവസങ്ങളായി ദുബായില്‍ എത്തേണ്ട ഇരുന്നൂറിലേറെ വിമാനസര്‍വ്വീസുകള്‍ റദ്ദാക്കുകയും 64 സര്‍വീസുകള്‍ മറ്റു വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ചുവിടുകയും

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close