മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്ത സ്വച്ഛ് ഭാരത് അഭിയാന്റെ പുതിയ പരസ്യത്തിൽ കങ്കണ റണൗട്ട് ചെയ്ത കഥാപാത്രം വൻ ശ്രദ്ധ പിടിച്ചു പറ്റുന്നു. വൃത്തി, ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മീദേവിയാണെന്ന രീതിയിലുള്ള പരസ്യത്തിന് രാജ്യമെമ്പാടും വൻ പ്രചാരമാണ് ലഭിക്കുന്നത്.
പരസ്യചിത്രം ഇതിനോടകം യൂട്യൂബിലും, സോഷ്യൽ മീഡിയയിലും വലിയ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ശുദ്ധിയും, ഉണ്മയും, സൗന്ദര്യവും, ആകർഷകത്വവുമുള്ളതെന്തും ശുചിത്വത്തിലാണ് നില കൊള്ളുന്നതെന്നും, പരസ്യ ത്രത്തിലൂടെ പ്രേക്ഷകരെ മനസ്സിലാക്കുന്നു.
ലക്ഷ്മീപൂജ ചെയ്യുന്ന വീടുകൾ, കടകൾ തുടങ്ങിയ ഇടങ്ങൾ വൃത്തിഹീനമായതിനേത്തുടർന്ന് ലക്ഷ്മീദേവി അവിടെ നിന്ന് അപ്രത്യക്ഷമാകുന്നതാണ് പരസ്യത്തിന്റെ ആരംഭം. കൈകളിൽ നിധികുംഭവും, താമരപ്പൂവുമായി ലക്ഷ്മീദേവിയുടെ വേഷത്തിൽ കങ്കണയെത്തുന്നു. അർത്ഥപൂർണ്ണമായ സന്ദേശം നൽകുന്ന ഈ പരസ്യ ചിത്രം ഇതിനോടകം ദേശീയശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.