ഗുവാഹത്തി: അസമിലെ പൊലീസ് സ്റ്റേഷനിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ ഭീകരാക്രമണത്തിൽ ഒരു പൊലീസ് കോൺസ്റ്റബിൾ കൊല്ലപ്പെട്ടു.
അസമിലെ കർബി ആംഗ്ലോംഗ് പൊലീസ് സ്റ്റേഷനിലാണ് സംഭവം. ആക്രമണത്തിൽ മറ്റൊരു പൊലീസുകാരന് പരിക്കേറ്റിട്ടുമുണ്ട്. സംഭവത്തേക്കുറിച്ച് അന്വേഷണം തുടർന്നു വരികയാണെന്നും, തീവ്രവാദികൾക്കായി തിരച്ചിൽ തുടരുകയാണെന്നും അസം ഡി.ജി.പി മുകേഷ് സഹായ് പറഞ്ഞു.
തീവ്രവാദികൾക്കായി തിരച്ചിൽ നടത്തുന്നതിനായി കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ടെന്നാണ് വിവരം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതേവരെ ആരും ഏറ്റെടുത്തിട്ടില്ല.