ആലപ്പുഴ: അറുപത്തിനാലാമത് നെഹ്റുട്രോഫി ജലമേളയില്‍ വേമ്പനാട് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന് ജേതാക്കളായി. യുബിസി കൈനകരി തുഴഞ്ഞ ഗബ്രിയല് ചുണ്ടനെ തുഴപ്പാടുകള്‍ക്ക് പിന്നിലാക്കിയാണ് കാരിച്ചാല്‍ വെള്ളിക്കപ്പില്‍ മുത്തമിട്ടത്. 4.22 സെക്കന്‍ഡുകള്‍ക്കാണ് കാരിച്ചാല്‍ ഫിനിഷിംഗ് പോയിന്റ് കടന്നത്.
ഗബ്രിയല് ചുണ്ടന് പത്തു സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് രണ്ടാം സ്ഥാനം നേടിയത്. നിമിഷങ്ങളുടെ ഇടവേളയില്‍ ഫിനീഷ് ചെയ്ത എടത്വ ടൗണ്‍ ബോട്ട് ക്ലബിന്റെ നടുഭാഗം മൂന്നാം സ്ഥാനം നേടി. ഹീറ്റ്സ് മത്സരത്തില്‍ നാലുമിന്നിട്ട് 15 സെക്കന്‍ഡ് കൊണ്ട് ലക്ഷ്യത്തിലെത്തിയ കാരിച്ചാല്‍ വേഗതയുടെ റെക്കോഡും സ്വന്തമാക്കി.
ആവേശകരമായ മത്സരമാണ് ഇക്കുറി നെഹറുട്രാഫി ജലമേളയില്‍ ചുണന്വള്ളങ്ങളുടെയും ചെറവള്ളങ്ങളുടെയും ഹീറ്റ്സ് മത്സരങ്ങളില്‍ അരങ്ങേറിയത്. ചുരുളന്‍ വള്ളങ്ങളുടെ മത്സരത്തില്‍ സമുദ്ര ബോട്ട് ക്ലബ് തുഴഞ്ഞ കോടിമതയും ഇരുട്ടുകുത്തി ബി ഗ്രേഡ് മത്സരത്തില്‍ തുരുത്തിതറയും വെപ്പ് എ ഗ്രേഡ് വള്ളങ്ങളുടെ മത്സരത്തില്‍ വിക്ടറി ബോട്ട് ക്ലബിന്റെ തുരുത്തിതറയും ഒന്നാമതായി.
ഇരുട്ടുകുത്തി എ ഗ്രേഡ് വള്ളങ്ങളില്‍ ആര്‍പ്പൂക്കര ബേട്ട് ക്ലബിന്റെ മൂന്നുതൈക്കലാണ് ജേതാക്കള്‍. തെക്കനോടി വനിതകളുടെ മത്സരത്തില്‍ സഗീത ബോട്ട് ക്ലബിന്റെ കാട്ടില തെക്കതില്‍ വള്ളമാണ് ഒന്നാമതെത്തിയത്. ജലമേളയുടെ ഉദ്ഘാടന ചടങ്ങില്‍ കേരളാഗവര്‍ണര്‍ പി.സദാശിവം മുഖ്യ അതിഥിയായിരുന്നു.