ന്യൂഡൽഹി : ഫോർഡ് കമ്പനി ചെറുകാറുകളുടെ വില കുറച്ചു. ഹാച്ച് ബാക്ക് ഇനത്തിൽ പെട്ട ഫിഗോ ,സെഡാൻ വിഭാഗത്തിൽ പെട്ട ആസ്പയർ എന്നിവയുടെ വിലയാണ് വെട്ടിക്കുറച്ചത് ആസ്പയറിന്റെ ഹൈ എൻഡ് കാറിന്റെ വില 91,000 രൂപയോളമാണ് കുറച്ചത് .
സുരക്ഷയും കൂടുതൽ സൗകര്യവും പ്രദാനം ചെയ്യുന്ന കാറുകളുടെ വില കുറച്ചത് വിൽപ്പന വർദ്ധിപ്പിക്കാൻ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മാർക്കറ്റിംഗ് ഡയറക്ടർ അനുരാഗ് മൽഹോത്ര പറഞ്ഞു. 5.94 ലക്ഷം രൂപയുണ്ടായിരുന്ന ഫോർഡ് ഫിഗോ പെട്രോൾ ടൈറ്റാനിയം പതിപ്പിന് 5.65 ലക്ഷമാണ് ഇപ്പോഴത്തെ വില .
ഫിഗോ ടൈറ്റാനിയം ഡീസൽ പതിപ്പിന്റെ വില 7.03 ലക്ഷത്തിൽ നിന്ന് 6.53 ലക്ഷമാക്കി കുറച്ചിട്ടുണ്ട് . ഫോർഡ് ഫിഗോ അസ്പയറിന്റെ വിലയിലാണ് ഗണ്യമായ കുറവുണ്ടായത് . മാനുവൽ ഗിയർ കാറുകളുടെ വിലയിൽ മാത്രമാണ് കുറവുണ്ടായത് . ഓട്ടോമാറ്റിക് പതിപ്പിന് വിലക്കുറവ് ബാധകമല്ല .