ശ്രീനഗർ ; നിയന്ത്രണരേഖയ്ക്ക് സമീപം ഉറി മേഖലയിൽ ഭീകരർ നടത്തിയ നുഴഞ്ഞു കയറ്റ ശ്രമം സൈന്യം തകർത്തു. അഞ്ച് ഭീകരർ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
രാവിലെ നിയന്ത്രണരേഖയ്ക്ക് സമീപം സംശയകരമായ നീക്കം ശ്രദ്ധയിൽ പെട്ട സൈന്യം നടത്തിയ തിരച്ചിലിലാണ് അഞ്ച് പേർ കൊല്ലപ്പെട്ടത് . രണ്ട് ഭീകരരെ രാവിലെയും മൂന്ന് പേരെ വൈകിട്ടുമാണ് വധിച്ചത് . തിരച്ചിൽ ഇപ്പോഴും തുടരുകയാണ് .
കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഇത് നാലാമത്തെ നുഴഞ്ഞുകയറ്റ ശ്രമമാണ് സൈന്യം തകർക്കുന്നത് . 12 ഭീകരർ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.