കൊച്ചി: കൊച്ചിയെ മാലിന്യവിമുക്തമാക്കാന്‍ പുതിയ പദ്ധതിയുമായി ബി.ജെ.പി എറണാകുളം മണ്ഡലം കമ്മറ്റി. സ്വാതന്ത്ര്യദിനത്തില്‍ എന്റെ നഗരം സുന്ദര നഗരം എന്ന പദ്ധതിയുടെ ഉദ്ഘാടനം ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍.കെ.മോഹന്‍ദാസ് നിര്‍വ്വഹിച്ചു.
സ്വാതന്ത്ര്യ ദിനത്തില്‍ വ്യത്യസ്തമായ ഒരു പരിപാടിയുമായാണ് ബി.ജെ.പി എറണാകുളം മണ്ഡലം കമ്മറ്റി രംഗത്ത് എത്തിയത്. കൊച്ചിയുടെ നിത്യശാപമായ മാലിന്യ പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് എന്റെ നഗരം സുന്ദര നഗരം എന്ന പദ്ധതി നടപ്പാക്കുന്നത്.
മാസത്തില്‍ ഒരു ദിവസമെങ്കിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. കൂടാതെ പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് സൗജന്യ സേവനം നല്‍കാനും ഇവര്‍ ലക്ഷ്യം വയ്ക്കുന്നു. പദ്ധതിയുടെ ആദ്യപടിയായി സൗത്ത് മേല്‍പ്പാലം സംഘം ശുചീകരിച്ചു. സാഹിത്യകാരന് കെ.എല്‍.മോഹനവര്‍മ്മ പദ്ധതിയ്ക്ക് ആശംസയുമായി എത്തിയിരുന്നു.