കോഴിക്കോട്: ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഉന്നതവിദ്യാഭ്യാസം നേടിയവരാണെന്ന് ആർ.എസ്.എസ് പ്രാന്തപ്രചാരക് പി.എന്‍.ഹരികൃഷ്ണകുമാര്‍. ശക്തിശാലിനിയായ ഭാരതത്തെ സൃഷ്ടിക്കുകയാണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു. ആർ.എസ്.എസ് കോഴിക്കോട് മഹാനഗര്‍ സംഘടിപ്പിച്ച അഖണ്ഡഭാരത സ്മൃതിദിനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തില്‍ ഉണ്ടായ ഭീരകാക്രമണത്തിനു നേതൃത്വം നല്‍കിയത് സര്‍വകലാശാല അദ്ധ്യാപകര്‍ ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസം നേടിയവരാണെന്നും രാജ്യത്തെ ഖണ്ഡിച്ച ശക്തികള്‍ വിവിധ രൂപത്തില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആർ.എസ്.എസ് പ്രാന്തപ്രചാരക് ഹരികൃഷ്ണകുമാര്‍ പറഞ്ഞു. ഭാരതത്തിന്റെ പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുന്ന ഒരു തലമുറയ്ക്കു മാത്രമേ രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ സാധിക്കുകയുളളൂവെന്നും അത്തരത്തില്‍ യുവതലമുറ വളര്‍ന്നു വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഖണ്ഡഭാരത സ്മൃതിദിനത്തോടനുബന്ധിച്ച് രക്ഷാബന്ധനവും ഭാരതമാതാവിന് പുഷ്പാര്‍ച്ചനയും നടത്തി. കോഴിക്കോട് മഹാനഗര്‍ സംഘചാലക് ഡോ.സി.ആര്.മഹിപാല്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു.