കണ്ണൂര്‍: ജില്ലയെ രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദ ജില്ലയായി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും ഭിന്നശേഷിക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ റാമ്പുകള്‍ നിര്‍മ്മിച്ചുകൊണ്ടാണ് സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദ ജില്ല എന്ന സ്ഥാനം കണ്ണൂര്‍ നേടിയെടുത്തത്.
ഒരു വര്‍ഷം മുമ്പാണ് ജില്ലാഭരണകൂടം സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദ ജില്ലയാക്കി കണ്ണൂരിനെ മാറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാലയങ്ങളിലും ഭിന്നശേഷിക്കാര്‍ക്ക് കയറിവരാനുള്ള റാമ്പുകള്‍ നിര്‍മ്മിച്ചു. ഭിന്നശേഷിക്കാര്‍ക്ക് മാത്രമല്ല, പ്രായമായവര്‍ക്കും ഇത്തരം റാമ്പുകള്‍ പ്രയോജനകരമാണ്.
മന്ത്രി കെ.കെ.ശൈലജ ആദ്യ ഭിന്നശേഷി സൗഹൃദ ജില്ലയുടെ പ്രഖ്യാപനം നടത്തി. കേരളത്തെയൊട്ടാകെ സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കാനുള്ള പദ്ധതിയെ കുറിച്ച് ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലാ കലക്ടറേറ്റില്‍ പദ്ധതിയുടെ ഭാഗമായി നിര്‍മ്മച്ച ലിഫ്റ്റ്, പ്രത്യേക ശൗചാലയം, വിശ്രമമുറി എന്നിവയുടെ ഉദ്ഘാടനവും മന്ത്രി കെ.കെ.ശൈലജ നിര്‍വ്വഹിച്ചു.