റായ്പൂർ : ഛത്തീസ്ഗഡിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഒരു സൈനികന് പരിക്കേറ്റു . ദന്തേവാഡയിൽ തിരച്ചിൽ നടത്തുകയായിരുന്ന സുരക്ഷാ സേനയ്ക്ക് നേരേ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു .
കൊല്ലപ്പെട്ടവരിൽ കമാൻഡർ റാങ്കിലുള്ള വനിത മാവോയിസ്റ്റും ഉൾപ്പെട്ടതായി സൂചനയുണ്ട് . സി ആർ പി എഫും സ്പെഷ്യൽ ടാസ്ക് ഫോഴ്സും സംയുക്തമായി നടത്തിയ നീക്കത്തിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ നിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു.