പട്ന : ബീഹാറിൽ വ്യാജമദ്യം കുടിച്ച് 13 പേർ മരിച്ചു. ബീഹാറിലെ ഗോപാൽ ഗഞ്ചിലാണ് സംഭവം . ആഗസ്റ്റ് 15 ന് രാത്രിയിൽ മദ്യം കഴിച്ചതിനെ തുടർന്ന് ശാരീരിക അസ്വസ്ഥതകളുമായി സദർ ആശുപത്രിയിൽ ചികിത്സക്കെത്തിയവരാണ് മരിച്ചത്.
എന്നാൽ 13 പേർ മരിച്ചതിനു പിന്നിൽ വ്യാജ മദ്യമല്ലെന്ന നിലപാടിലാണ് സർക്കാർ . ആഹാരത്തിൽ വിഷം കലർന്നതോ മറ്റെന്തോ അസുഖമോ ആകാം കാരണമെന്നാണ് അധികൃതർ പറയുന്നത് . എന്നാൽ വ്യാജ മദ്യം തന്നെയാണ് കാരണമെന്ന് മരിച്ചവരുടെ ബന്ധുക്കൾ ആരോപിക്കുന്നു.
മദ്യനിരോധനം നിലനിൽക്കുന്ന ബീഹാറിൽ വ്യാജമദ്യം കഴിച്ചുള്ള മരണങ്ങൾ ഇതാദ്യമല്ല . കഴിഞ്ഞ ഏപ്രിലിലും സംസ്ഥാനത്ത് വ്യാജമദ്യം മൂലമുള്ള മരണങ്ങൾ സംഭവിച്ചിരുന്നു.