കോഴിക്കോട്: സംസ്ഥാനത്ത് ഓൺലൈനിലുടെ മദ്യം ലഭ്യമാക്കുമെന്ന് കൺസ്യൂമർ ഫെഡ് ചെയർമാൻ എം.മെഹബൂബ്. ഓണത്തിന് പദ്ധതി ആരംഭിക്കും. അതേസമയം നഷ്ടത്തിൽ പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾ നിർത്തലാക്കുമെന്നും അദ്ദേഹം അറിയിച്ചു. 775 നന്മ സ്റ്റോറുകളാണ് ഇത്തരത്തിൽ നിർത്തലാക്കുക.
കൺസ്യൂമർഫെഡിന്റെ ഔട്ട്ലെറ്റുകളിൽ വിൽക്കുന്ന മദ്യമായിരിക്കും ഓൺലൈനിലും ലഭ്യമാവുക. ഓൺലൈൻ വിൽപ്പന സംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം ഉണ്ടൻ ഉണ്ടാകും. കൺസ്യൂമർഫെഡിലെ നീണ്ട ക്യൂ ഒഴിവാക്കുന്നതിനു വേണ്ടിയാണ് മദ്യവിൽപ്പന ഓൺലൈൻ വഴിയാക്കുന്നത്. നിലവിൽ കൺസ്യൂമർഫെഡ് വഴി വിൽക്കുന്നതിൽ നിന്നും തിരഞ്ഞെടുത്ത 59 ഇനം മദ്യമാവും ഓൺലൈനിൽ ലഭ്യമാവുക.