തിരുവനന്തപുരം: സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ ബിജെപിയും കോണ്‍ഗ്രസും ശക്തമായി രംഗത്തെത്തി. വിനോദസഞ്ചാര മേഖലയില്‍ മദ്യവില്പന അനുവദിക്കണമെന്ന ടൂറിസംമന്ത്രിയുടെ നിലപാടും ഓണ്‍ലൈനിലൂടെ മദ്യവില്പന ഏര്‍പ്പെടുത്താനുളള കണ്‍സ്യൂമര്‍ഫെഡിന്റെ തീരുമാനവുമാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. കണ്‍സ്യൂമര്‍ഫെഡിന്റെ തീരുമാനം കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുളള ശ്രമമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് കുറ്റപ്പെടുത്തി.
മദ്യപാനത്തെ ജനകീയവല്ക്കരിച്ച് വ്യാപകമാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. കേരളത്തിന്റെ പൈതൃകത്തോടുളള അവഹേളനവും നിന്ദയുമാണിതെന്നും കുമ്മനം രാജശേഖരന് കുറ്റപ്പെടുത്തി. തീരുമാനം പിന്‍വലിക്കാന്‍ കണ്‍സ്യൂമര്‍ഫെഡ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് കാലത്ത് മദ്യലോബിയുമായി എല്‍ഡിഎഫ് ഉണ്ടാക്കിയ ധാരണ നടപ്പിലാക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റേതെന്ന് കെപിസിസി അദ്ധ്യക്ഷന്‍ വി.എം സുധീരന് പറഞ്ഞു. തൊഴിലാളി പ്രസ്ഥാനത്തെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന എല്‍ഡിഎഫ് സര്ക്കാന് സാധാരണക്കാര്‍ക്ക് ദോഷം ചെയ്യുന്ന തീരുമാനങ്ങളിലേക്കാണ് പോകുന്നതെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.
സര്‍ക്കാര്‍ മദ്യത്തിന്റെ പ്രചാരകരാകുകയാണ്. ഓരോ ദിവസവും സര്‍ക്കാരിന്റെ ഇത്തരം കാര്യങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മദ്യലഭ്യത ഉറപ്പുവരുത്തണമെന്ന ടൂറിസം മന്ത്രിയുടെ നിലപാട് ശരിയല്ലെന്നും സുധീരന് പറഞ്ഞു.