പാലക്കാട്: പ്രവാസജീവിതം അവസാനിപ്പിച്ച് എത്തുന്നവര്‍ക്ക് സര്‍ക്കാരുകള്‍ നല്‍കുന്നത് പൊളളയായ വാഗ്ദാനങ്ങള്‍ മാത്രമാണെന്ന് എഴുത്തുകാരന് ബെന്യാമിന്. പ്രവാസികള്‍ മരുഭൂമിയില്‍ വേദന കടിച്ചമര്‍ത്തി സമ്പാദിച്ച പണം മലയാളികള്‍ ധൂര്‍ത്തടിച്ചു കളയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് എന്‍ആര്‍ഐ ട്രസ്റ്റ് സംഘടിപ്പിച്ച പത്താമത് വിദേശ മലയാളി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു ബെന്യാമിന്.
പ്രവാസികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ കേരളത്തില്‍ നിന്നുള്ള എംപി മാര്‍ എന്നും മുന്പന്തിയിലായിരുന്നുവെന്നു ചടങ്ങില്‍ സംബന്ധിച്ച എംബി രാജേഷ് എം പി പറഞ്ഞു. പാലക്കാട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന പരിപാടി നിറഞ്ഞ സദസ്സുകൊണ്ടു തന്നെ ശ്രദ്ധേയമായിരുന്നു.
ശ്രീലക്ഷ്മി ഗംഗാധരന് അവതരിപ്പിച്ച കുച്ചിപ്പുടിയും, പിഎംറ്റി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച
കലാപ്രകടനങ്ങളും സംഗമത്തിന് മിഴിവേകി.