ദുബായ്: ഷാര്‍ജയില്‍ തുറസായി കിടക്കുന്ന സ്ഥലങ്ങള്‍ കാർ പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ ആക്കുന്നവര്‍ക്കെതിരെ നഗരസഭ നടപടികള്‍ ശക്തമാക്കുന്നു. ഷാര്‍ജ പൊലീസുമായി സഹകരിച്ച് നഗരസഭ അനധികൃത പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ഇന്നു മുതല്‍ ഇത്തരത്തിലുള്ള പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ അടച്ചു പൂട്ടുമെന്നും, നിബന്ധനകള്‍ മറികടന്നു പ്രവര്‍ത്തിക്കുന്ന, അനുമതി ലഭിച്ച പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ക്കെതിരെയും പണം അധികമായി വാഹന ഉടമകളില്‍ നിന്ന് ഈടാക്കുന്നവർക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഷാര്‍ജ നഗരസഭ വ്യക്തമാക്കി.