ലണ്ടൻ: സിറിയയിൽ നിന്നും പിടി കൂടിയ അഞ്ചു കുർദ്ദിഷ് പോരാളികളെ കൗമാരക്കാരായ കുട്ടികളെക്കൊണ്ട് വെടി വയ്പ്പിച്ചു കൊല്ലുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഇസ്ലാമിക് സ്റ്റേറ്റ് പുറത്തു വിട്ടു. അഞ്ചു കുട്ടികളാണ് അഞ്ചു കുർദ്ദിഷ് പോരാളികളെ വെടി വച്ചു കൊല്ലുന്നത്.
പതിനഞ്ചു വയസ്സിൽ താഴെയാണ് ഈ കുട്ടികളുടെ പ്രായം. അമേരിക്കയോ, ബ്രിട്ടനോ വിചാരിച്ചാൽ കുർദ്ദുകളെ രക്ഷിക്കാൻ സാധിക്കില്ല എന്ന ഭീഷണിയും ഇവർ മുഴക്കുന്നുണ്ട്. സൈനിക വേഷമണിഞ്ഞാണ് കുട്ടികൾ കൊല ചെയ്യുന്നത്.
ഇതിൽ ഭീഷണി മുഴക്കുന്ന വെള്ളക്കാരനായ കുട്ടി ബ്രിട്ടനിൽ ജനിച്ചു വളർന്ന അബു അബ്ദുല്ല അൽ ബ്രിട്ടാനി ആണെന്നു പറയപ്പെടുന്നു.