തിരുവനന്തപുരം: നിലവിളക്ക് കൊളുത്തേണ്ട വേദിയാണെങ്കില്‍ താന്‍ അത് കൊളുത്തുക തന്നെ ചെയ്യുമെന്ന് സുരേഷ് ഗോപി എംപി. സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്ക് കൊളുത്തുന്നത് ഒഴിവാക്കണമെന്ന മന്ത്രി ജി. സുധാകരന്റെ അഭിപ്രായത്തോട് തിരുവനന്തപുരത്ത് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിലവിളക്ക് കൊളുത്തേണ്ട വേദിയാണെങ്കില്‍ അതിന് സൗകര്യമുണ്ടെങ്കില്‍ മാത്രമേ താന്‍ അവിടെ പോകൂവെന്നും സുരേഷ് ഗോപി പറഞ്ഞു. മന്ത്രി പറഞ്ഞത് സര്‍ക്കാരിന്റെ കാര്യമാണെന്നും ജനങ്ങള്‍ ജനങ്ങളുടെ കാര്യം തീരുമാനിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. ജി. സുധാകരന്റെ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം.