ന്യൂഡൽഹി: അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ജോൺ കെറി ഇന്ത്യയിലെത്തി. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ കെറി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, കേന്ദ്ര വാണിജ്യ മന്ത്രി നിർമ്മല സീതാരാമൻ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും.
ഇരു രാജ്യങ്ങളും തമ്മിലെ തന്ത്ര പ്രധാന വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യും. പാകിസ്ഥാനിൽ നിന്നുള്ള ഭീകരവാദവും മുഖ്യചർച്ച ആകുമെന്നാണ് സൂചന. വാണിജ്യപരമായ വിഷയങ്ങളും ചർച്ചയാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കെറി കൂടിക്കാഴ്ച നടത്തിയേക്കും. അമേരിക്കൻ വാണിജ്യകാര്യ സെക്രട്ടറി പെന്നി പ്രിസ്കറും കെറിയെ അനുഗമിക്കുന്നുണ്ട്.